ഓരോ വിദ്യാർത്ഥിയും ഓരോ തലമുറകളാണ് . ഓരോ തലമുറകളും നന്മയുടെ വിളനിലങ്ങൾ ആകേണ്ടതുണ്ട്. ഓരോ വ്യക്തിയും പിൽക്കാലത്ത് എന്തായി തീരണമെന്ന് തീരുമാനിക്കുന്നത് അവൻറെ ബാല്യ- കൗമാരത്തിലെ ചിന്തകളെ , കാഴ്ചകളെ , തിരിച്ചറിവുകളെ ആശ്രയിച്ചിരിക്കുന്നു. നല്ലത് ചിന്തിക്കുകയും നല്ലത് കാണുകയും നല്ലത് പ്രവർത്തിക്കുകയും ചെയ്യുന്ന ബാല്യത്തിന് മാത്രമേ സന്തോഷവും സ്നേഹവും ഐക്യവും സഹവർത്തിത്വവും പുലർത്തുന്ന ഒരു തലമുറയെ സൃഷ്ടിക്കാൻ കഴിയൂ ഇതു മനസ്സിലാക്കിയ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മഹത്തുക്കളായ പണ്ഡിതന്മാർ വിദ്യാർത്ഥികളെ നന്മയുടെ വിളനിലങ്ങളാക്കുന്നതിന് വേണ്ടി 1981ൽ രൂപംകൊടുത്ത വിദ്യാർത്ഥി പ്രസ്ഥാനമാണ് ദക്ഷിണ കേരള ഇസ്ലാമിക് സ്റ്റുഡൻസ് ഫെഡറേഷൻ അഥവാ ഡി കെ ഐ എസ് എഫ് .
അറിവിലൂടെ ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിനായി "വിജ്ഞാന വിപ്ലവം ധാർമികതയുടെ അടിത്തറ " എന്ന മുദ്രാവാക്യത്തിൽ ഊന്നിയാണ് DKISF പ്രവർത്തിക്കുന്നത് ലഹരിയിൽ നിന്ന് മോചനം നിരീശ്വരവാദത്തിൽ നിന്ന് സംരക്ഷണം വർഗീയതയ്ക്കെതിരെ പ്രതിരോധം എന്നീ ലക്ഷ്യ സാക്ഷാത്കാരത്തിനായി ഓരോ മഹല്ലടിസ്ഥാനത്തിലും വിദ്യാർഥികളെ സംഘടിപ്പിച്ചു നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നതിനായി കാലം കാത്തുവച്ച പ്രസ്ഥാനമാണ് ഡി കെ ഐ എസ് എഫ് . ♦
Celebrating 40 years of the organization.
--------------------------------------------------------------------